‘ഇതെന്റെ വാഗ്ദാനം’ ; തമിഴ്‌നാട്ടിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമവും (സിഎഎ) കാർഷിക നിയമവും തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ. ഇത് തന്റെ വാഗ്ദാനമാണ് എന്നും ജോലാർപേട്ടിലെ തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിടെ സ്റ്റാലിൻ പറഞ്ഞു. സിഎഎ നടപ്പാക്കില്ലെന്ന എഐഎഡിഎംകെ വാഗ്ദാനം തെരഞ്ഞെടുപ്പ് നാടകമാണ് എന്നും അദ്ദേഹം ആരോപിച്ചു.

‘എഐഎഡിഎംകെ, പിഎംകെ അംഗങ്ങൾ പാർലമെന്റിൽ വോട്ടു ചെയ്തിരുന്നെങ്കിൽ സിഎഎ പാസാകുമായിരുന്നില്ല. എടപ്പാടി പളനിസാമിയും എസ് രാംദോസുമാണ് അതിന് വ്യക്തിപരമായ ഉത്തരവാദികൾ. സിഎഎ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്’ – സ്റ്റാലിൻ പറഞ്ഞു.

കാർഷിക നിയമങ്ങൾ പാസായതിന് പിന്നിലും എഐഎഡിഎംകെയും പിഎംകെയുടെയും വഞ്ചനാപരമായ നിലപാടുകളാണ് എന്ന് അദ്ദേഹം ആരോപിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്നും സ്റ്റാലിൻ വാഗ്ദാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...