ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല ; പരിശോധനാഫലം ഇന്ന്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഭക്ഷ്യവിഷബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതായി പരാതി ഉയർന്ന യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. പാലാ സ്വദേശിയായ രാഹുലാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. ഇയാൾക്കേറ്റത് ഭക്ഷ്യവിഷബാധയാണോ എന്നറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനാഫലം ഇന്ന് പുറത്ത് വന്നേക്കും. കഴിഞ്ഞ ബുധനാഴ്ച രാത്രി കാക്കനാട് മാവേലിപുരത്തെ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വാങ്ങിയ ഷവർമ കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നാണ് പരാതി. ഞായറാഴ്ചയാണ് ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾക്ക് തകരാറും രണ്ടുതവണ ഹൃദയാഘാതവും ഉണ്ടായി. പരാതി ഉയർന്ന ഹോട്ടൽ നഗരസഭ പൂട്ടിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പോലീസും അന്വേഷണം നടത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...