തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ചട്ടലംഘനത്തിന് പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് സൗജന്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്.
അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പോലും അറിയില്ലെന്നും ഹസന്‍ പറഞ്ഞു. വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാണ് യുഡിഎഫിന്‍റെയും നിലപാട്. ഈ സമയത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ സ്വാധീനിക്കുമെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
അതേസമയം കെ സി ജോസഫ് എംഎല്‍എ ഇതേ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പരാതി. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മുന്‍പുള്ള പ്രസ്താവന ചട്ടലംഘനമെന്നും യുഡിഎഫ് പറയുന്നു.