ന്യൂഡൽഹി: അനധികൃത നിർമ്മാണങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്നും അത്തരം നിർമ്മാണങ്ങൾ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പൊളിക്കണമെന്നും സുപ്രീംകോടതി. നിയമവിരുദ്ധ നിർമ്മാണങ്ങൾക്കെതിരെ ജുഡീഷ്യറി കർശനമായി നടപടിയെടുക്കണമെന്നും അത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതി ഇടപെടൽ കർശനമായിരിക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നത് തടയണമെന്നും സുപ്രീംകോടതി പറഞ്ഞു. കൊൽക്കത്തയിലെ കനിസ് അഹമ്മദ് എന്നയാൾ നൽകി അപ്പീൽ തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം. ഇയാൾ കൊൽക്കത്തയിൽ രണ്ട് നിലകളുള്ള കെട്ടിടം അനധികൃതമായി നിർമ്മിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ ഹർജി നേരത്തെ കൊൽക്കത്ത ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ‘നിയമത്തെ ബഹുമാനിക്കാത്ത ഒരാൾക്ക് അംഗീകാരമില്ലാതെ രണ്ട് നിലകൾ നിർമ്മിച്ചതിന് ശേഷം ക്രമവൽക്കരണം തേടാൻ അനുവാദമില്ല. അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാതെ ഒരു പോംവഴിയുമില്ലെന്നും നിയമപ്രകാരം നീതി നടപ്പാക്കണമെന്നും സുപ്രീംകോടതി വിധിച്ചു. ഏതെങ്കിലും നിയമലംഘനം കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ അതിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്യണം.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിയോട് കാണിക്കുന്ന ദയയും കരുണയും തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീംകോടതിയുടെ സമീപകാല വിധി പരാമർശിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരന്‍റെ ഹർജി തള്ളുകയും അനധികൃത നിർമ്മാണം ക്രമപ്പെടുത്താൻ അനുവദിക്കാൻ വിസമ്മതിക്കുകയും ചെയ്തു. കൽക്കട്ട ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































