Friday, May 3, 2024 3:52 pm

14 ദിവസം മുമ്പ് 13 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതി , ഒരാൾക്കും കൊവിഡില്ല ; കേരളത്തിന്റെ നേട്ടമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എസ്എസ്എല്‍സി – പ്ലസ്ടു പരീക്ഷകള്‍ വീഴ്ചകളില്ലാതെ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി തോമസ് ഐസക്. പരീക്ഷ കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് മന്ത്രി ട്വീറ്റില്‍ ഇക്കാര്യം ഉന്നയിച്ചത്. ഒരു കുട്ടിക്കുപോലും കൊവിഡ് ബാധിച്ചില്ലെന്നും കാര്യക്ഷമമായ പ്ലാനിങ്ങിലൂടെ ദൗത്യം വിജയം കണ്ടെന്നും തോമസ് ഐസക് ട്വീറ്റ് ചെയ്യുന്നു.

കേരളത്തില്‍ 14 ദിവസം മുമ്പ് 13 ലക്ഷം കുട്ടികള്‍ അവരുടെ വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയാക്കി. ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും കൊവിഡ് ബാധിച്ചിട്ടില്ല. അത് അത്രയും മികവുറ്റ പ്ലാനിങ് ആയിരുന്നു. സ്‌കൂളുകള്‍ അണുവിമുക്തമാക്കി. എല്ലാവര്‍ക്കും മാസ്‌ക്കുകള്‍ വിതരണം ചെയ്തു. തെര്‍മ്മല്‍ റീഡിങ് നിര്‍ബന്ധമാക്കി. സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്തു. ഓപ്പറേഷന്‍ വിജയിച്ചു. – എന്നാണ് തോമസ് ഐസക് ട്വീറ്റ് ചെയ്തത്.

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ് 30ന് ശേഷമായിരുന്നു മൂല്യനിര്‍ണയം ആരംഭിച്ചത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു

0
തിരുവനന്തപുരം: ഉഷ്ണ തരം​ഗത്തിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത 5...

എസ്.എ.ടി. ആശുപത്രിയില്‍ ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി വിജയം ; പ്രസവ സമയത്ത് ലേബര്‍...

0
തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി....

കുടിവെള്ളവിതരണം നിർത്തിവെച്ചെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങൾ മുളക്കുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

0
മുളക്കുഴ : കുടിവെള്ളവിതരണം നിർത്തിവെച്ചെന്നാരോപിച്ച് ബി.ജെ.പി. അംഗങ്ങൾ മുളക്കുഴ പഞ്ചായത്ത് ഓഫീസ്...

റോഡിലേക്ക് നവജാതശിശു വീഴുന്ന ദൃശ്യങ്ങള്‍ മനസുലയ്ക്കുന്നത് ; കുറ്റവാളിക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

0
തിരുവനന്തപുരം: പനമ്പള്ളി നഗറില്‍ നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പോലീസ്...