ഒരു എംബസിയും ഇനി സുരക്ഷിതമായിരിക്കില്ല ; ഇസ്രായേലിന് വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: കെയ്റോയിൽ നടക്കുന്ന ചർച്ചയിൽ ഇരുപക്ഷത്തിനുമിടയിൽ വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കം. യു.എസ്​ നേതൃത്വം പ്രത്യേക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെക്കുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ ഗസ്സയിൽ നിന്ന്​ ഭൂരിഭാഗം സൈനികരെയും പിൻവലിച്ചിരിക്കുകയാണ് ​ ഇസ്രായേൽ. നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കെയ്റോയിൽ ഇന്നാരംഭിക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ പ്രതീക്ഷ ശക്​തമാണ്. ഇസ്രായേൽ സംഘം ഇന്ന്​ കെയ്റോയിലെത്തും. ചർച്ചകൾക്കായി ഹമാസ്​ സംഘത്തിനു പുറമെ സി.ഐ.എ ഡയറക്ടർ ബിൽ ബേൺസും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും കെയ്റോയിലെത്തി.

കടുത്ത നിലപാടിൽ നിന്ന്​ ഇസ്രായേൽ അയഞ്ഞതായി യു.എസ്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ബന്ദികളുടെ മോചനത്തിന്​ ചില വിട്ടുവീഴ്​ചകൾക്ക്​ തയാറാണെന്നും എന്നാൽ ഹമാസി​ന്‍റെ ഉപാധികൾ മുഴുവന്‍ അംഗീകരിക്കാൻ കഴിയില്ലെന്നും നെതന്യാഹു പറഞു. ഇന്നലെ ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയാണ്​ വെടിനിർത്തൽ കരാർ ചർച്ചയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്​. അതിനിടെ, ഇസ്രായേൽ തടവിലുള്ള ഫലസ്​തീൻ പോരാളി വാലിദ്​ ദഖ്​ഖ കൊല്ലപ്പെട്ടു. മധ്യസ്​ഥ ചർച്ച അട്ടിമറിക്കാൻ ഇ​സ്രായേൽ ദഖ്​ഖയെ ​ജയിലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ ഹമാസ്​ ആരോപിച്ചു. സ്വാഭാവിക മരണം മാത്രമെന്ന്​ ഇസ്രായേൽ പറയുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...