വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വിലങ്ങാട് വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. മകൻ തൂങ്ങിമരിക്കാനുളള യാതൊരു സാധ്യതയുമില്ലെന്നും സംശയങ്ങളുന്നയിച്ചിട്ടും അന്വേഷണം നടത്തുന്ന കുറ്റ്യാടി പോലീസ് മോശമായി പെരുമാറിയെന്നും അക്ഷയുടെ പിതാവ് സുരേഷ് ആരോപിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് റൂറൽ എസ്പിയെ സമീപിക്കാനിരിക്കുകയാണ് കുടുംബം. നാദാപുരം എംഇടി കോളേജിലെ അവസാന വ‍ർഷ ബിബിഎ വിദ്യാർത്ഥിയായ അക്ഷയെ കഴിഞ്ഞമാസം 14ന് പുലർച്ചെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടുകാരെ കാണാൻ വീട്ടിൽ നിന്നിറങ്ങും വരെ യാതൊരു അസ്വാഭാവികതയും പെരുമാറ്റത്തിലുണ്ടായിരുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

മരത്തിന് മുകളിൽ തൂങ്ങിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. എന്നാൽ ഇത്രയും വലിയ മരത്തിൽ കയറാൻ അക്ഷയ്ക്ക് സാധിക്കില്ലെന്നാണ് വീട്ടുകാരുടെ വാദം. വെളുത്ത ഷർട്ടായിരുന്നിട്ട് പോലും മരത്തിൽ കയറിയതിന്‍റെ ഒരു ലക്ഷണങ്ങളും വസ്ത്രത്തിലുണ്ടായിരുന്നില്ലെന്നും കുടുംബം. അക്ഷയുടെ ഇരുചക്ര വാഹനം കിടക്കുന്ന രീതിയും സംശയമുണർത്തുന്നതാണെന്ന് പിതാവ് സുരേഷ്. എന്നാൽ ഈ സംശയങ്ങളുൾപ്പെടെ ഉന്നയിച്ചിട്ടും പോലീസ് ചെവിക്കൊളളാത്തത് ആരെയോ സംരക്ഷിക്കാനെന്ന ആരോപണമാണ് കുടുംബാംഗങ്ങളുയർത്തുന്നത് നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ദുരൂഹത നീങ്ങാൻ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തണമെന്നും കുടുംബം ആവർത്തിക്കുന്നു. അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നാണ് കെ എസ് യു ആരോപണം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു ജില്ലാ നേതൃത്വം സമരത്തിനൊരുങ്ങുകയാണ്. എന്നാൽ കുടുംബം ആരോപിക്കുന്നതരത്തിലുളള ദുരൂഹതകളില്ലെന്നാണ് കേസന്വേഷിക്കുന്ന കുറ്റ്യാടി പോലീസിന്‍റെ വിശദീകരണം. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റ്യാടി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

0
അടൂര്‍ : അടൂര്‍  കോട്ടമുകള്‍ - നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍...

മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

0
​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

0
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ...