കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും രോഗബാധ ; വിശദീകരണവുമായി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൊവിഡ് 19 ഭേദമായവര്‍ക്ക് വീണ്ടും രോഗബാധയേല്‍ക്കില്ലെന്ന വാദത്തിന് ശാസ്ത്രീയമായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. ചില രാജ്യങ്ങള്‍ കൊവിഡ് ഭേദമായവര്‍ക്ക് ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടും റിസ്‌ക് ഫ്രീ സര്‍ട്ടിഫിക്കറ്റും നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് ഭേദമായവര്‍ക്ക് പിന്നീട് രോഗം വരാന്‍ സാധ്യത കുറവാണെന്നും അവരെ ജോലിക്കും യാത്രക്കും അനുവദിക്കാമെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ വീണ്ടും രോഗം ബാധിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന വാദത്തിന് ഇതുവരെ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ശാസ്ത്രീയ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അതേസമയം രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് രോഗം ഭേദമായവരില്‍ ശരീരം കൊവിഡിനെതിരെ ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചതായി കണ്ടെത്തിയെങ്കിലും രണ്ടാമത് രോഗം വരുന്നതില്‍ നിന്ന് തടയാന്‍ ഇവയ്ക്കാകുമോ എന്ന് തെളിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച നിരീക്ഷണങ്ങള്‍ തുടരുകയാണ്. തെളിയിക്കപ്പെടാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും രോഗവ്യാപനത്തിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. രോഗം ഭേദമായവര്‍ ശ്രദ്ധിക്കണമെന്നും രണ്ടാമതും രോഗം വരില്ലെന്ന ധാരണ പുലര്‍ത്തരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...