ഒറ്റമുറിയില്‍ ക്വാറന്റീന്‍ – പത്തു പേർ ; ഇത്‌ കണ്ണൂരിലെ ആദിവാസി ഊരുകളുടെ കഥ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മാലിന്യത്തിൽ നിന്നും ഭക്ഷണം തേടിയ ആദിവാസി ബാലൻമാരുടെ ചിത്രം രണ്ടു വർഷം മുൻപ് മാധ്യമങ്ങളിൽ വലിയ വാർത്തയായി ഭൂകമ്പം സൃഷ്ടിച്ചിരുന്നു. എന്നാൽ പട്ടിണിയുടെ കാര്യത്തിൽ ഇന്നും ആദിവാസി ഊരുകളിൽ വലിയ മാറ്റമൊന്നുമില്ലെന്നതാണ് വസ്തുത. സർക്കാർ ഓരോ വർഷവും കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും ഇവരിലേക്ക് എത്തുന്നില്ല. നാട്ടിലാകെ കൊവിഡ് സ്ഥിരീകരിച്ചത് ആദിവാസി മേഖലയിൽ കൊടുംപട്ടിണിയും ദാരിദ്ര്യവും വർധിപ്പിച്ചിരിക്കുകയാണ്.

പുറംതൊഴിൽ ചെയ്തു ജീവിച്ചിരിക്കുന്ന പുരുഷൻമാർക്ക് ജോലി നഷ്ടപ്പെട്ടതോടെ അടുപ്പിൽ തീ പുകയാതെയായി. ഇവിടേക്ക് സന്നദ്ധ സേവകരെത്തിക്കുന്ന സഹായം നാമമാത്രമായി മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനിടെയാണ് ഊരുകളിൽ കൊവിഡും പടരുന്നത്. രോഗലക്ഷണങ്ങളാൽ നിരീക്ഷിക്കപ്പെടുന്നവർക്ക് കുടിലിൽ തനിച്ച് കഴിയാനുള്ള സൗകര്യമില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ഒരു കുടിലിൽ സ്ത്രീകളും കുട്ടികളുമടക്കം അഞ്ചും പത്തും പേരുമുണ്ട്. അതിനാൽ വിടില്ലാത്തവർക്ക് ക്വാറന്റീന്‍ ഒരുക്കാൻ മറ്റു സംവിധാനങ്ങൾ തേടേണ്ടി വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊവിഡ്‌ മുക്തയായ അയ്യൻകുന്നിലെ ആദിവാസി യുവതിയെയും നവജാതശിശുവിനെയും ഇരിട്ടിയിലെ ട്രൈബൽ ഹോസ്‌റ്റലിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ഊരിലെ ഒറ്റമുറി വീട്ടിൽ ക്വാറന്റീന്‍ സൗകര്യം പോരാത്തതിനാലാണ് ട്രൈബൽ ഹോസ്‌റ്റലിലേക്ക് മാറ്റുന്നത്.

രോഗം പൂർണമായും ഭേദമായെങ്കിലും യുവതിക്കും കുഞ്ഞിനും 28 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമാണ്. വിദ്യാർഥികളുടെ പരീക്ഷയ്‌ക്കു ശേഷം ഞായറാഴ്ചയോടെ ട്രൈബൽ ഹോസ്റ്റലിലേക്ക് മാറ്റാനാണ് തീരുമാനമെന്നും ഡെപ്യൂട്ടി തഹസിൽദാർ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...