Monday, May 27, 2024 11:19 am

ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ഫീസ് നൽകേണ്ട ; പരിമിതകാല ഓഫറുമായി യുഐഡിഎഐ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത്, ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീ ഒന്നും നൽകാതെ അത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചു. ഈ പരിമിതകാല ഓഫർ ലഭിക്കാൻ, myAadhaar പോർട്ടലിൽ ലോഗിൻ ചെയ്യുകയും നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. സർക്കാർ അനുവദിക്കുന്ന സൗജന്യ സേവനം 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ ലഭ്യമാകും. അതേസമയം ഓൺലൈൻ അല്ലാതെ നേരിട്ട് അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് നേരത്തെ നിർബന്ധമാക്കിയിരുന്നതുപോലെ 50 രൂപ ഫീസ് നൽകേണ്ടിവരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ തീരുമാനം ഓൺലൈൻ ആയി ആധാർ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനം ചെയ്യുന്നതാണ്. ജനസംഖ്യാ വിശദാംശങ്ങൾ (പേര്, ജനനത്തീയതി, വിലാസം മുതലായവ) മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, താമസക്കാർക്ക് സാധാരണ ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം. ഇന്ത്യയിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു. നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഏകദേശം 1,200 സർക്കാർ പദ്ധതികളുടെ സേവനങ്ങൾ നൽകുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ രേഖ ഉപയോഗിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെത്തോങ്കര – അത്തിക്കയം ഭാഗത്തെ കരികുളം സംരക്ഷിത വനമേഖലയിൽ മരക്കുറ്റി നിലനിര്‍ത്തി കോൺക്രീറ്റ് ചെയ്തു

0
റാന്നി : വീതി വർദ്ധിപ്പിച്ച റാന്നി- അത്തിക്കയം റോഡിലെ ചെത്തോങ്കര- അത്തിക്കയം...

പോര്‍ഷെ കാർ അപകടക്കേസ് : 17കാരനെ രക്ഷിക്കാൻ രക്ത സാംപിൾ മാറ്റിയെന്ന് കണ്ടെത്തൽ ...

0
പൂനെ: പുണെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട...

സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്‌ത്തി ആഭരണങ്ങൾ കവർന്നു ; എത്തിയത് രക്ഷിക്കാനെന്ന വ്യാജേന

0
ആലപ്പുഴ: സ്കൂട്ടർ യാത്രക്കാരിയെ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ സ്കൂട്ടർ യാത്രക്കാർ സഹായിക്കാനെന്ന നാട്യത്തിൽ...

അതിരപ്പിള്ളി മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് ; പോലീസിന്റേത് നികൃഷ്ടമായ നടപടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
അതിരപ്പിള്ളി : അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോർട്ടറിനെതിരെ...