ന്യൂഡൽഹി : ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് ഇന്ധന ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ധന ക്ഷാമമില്ലെന്നും ആവശ്യത്തിനുള്ള ഇന്ധനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഐ.ഒ.സി ചെയർമാൻ സഞ്ജീവ് സിംഗ് അറിയിച്ചു. ഇന്ധന വിതരണവും പാചക വാതക വിതരണവും തടസപ്പെടില്ലെന്നും സഞ്ജീവ് സിംഗ് പറഞ്ഞു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പാചകവാതക വിതരണം തുടങ്ങി അവശ്യ സര്‍വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിടെയാണ് പാചകവാതക വിതരണം സാധാരണ നിലയില്‍ നടക്കുമെന്ന് ഐ.ഒ.സി അറിയിച്ചത്. ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും കമ്പനി വ്യക്തമാക്കി.