ഫണ്ടില്ല ; റാന്നി മിനിസിവിൽ സ്റ്റേഷൻ രണ്ടാംഘട്ടപണികള്‍ മുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഫണ്ടില്ലാത്തത് മൂലം റാന്നി മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ടത്തിലെ പണികൾ ഇനിയും ബാക്കി. വർഷങ്ങളെടുത്ത് കെട്ടിട നിർമ്മാണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായെങ്കിലും ഫണ്ട് അനുവദിക്കാത്തതിനാൽ അവശേഷിക്കുന്ന പണികൾ നടത്താൻ കഴിയുന്നില്ല. രണ്ടു ബ്ലോക്കുകളായാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. രണ്ടാം ബ്ലോക്കിന്റെയും ഒന്നാം ബ്ലോക്കിന്റെ താഴത്തെ നിലയുടെയും നിർമ്മാണം 2017 ൽ പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നു. ഒന്നാം ബ്ലോക്കിൽ 6 നിലകളാണ് പണിയേണ്ടത്. അടുത്തിടെ ഒന്നും രണ്ടും നിലകൾ പണിത് സർക്കാർ ഓഫിസുകൾ മാറ്റിസ്ഥാപിച്ചിരുന്നു. ഇനി 3 നിലകൾ കൂടി പണിയണം. അതിന് ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. അതുകൂടി നിർമ്മിച്ചാലേ വാടക കെട്ടിടങ്ങളിൽനിന്ന് സർക്കാർ ഓഫിസുകൾ പൂർണമായി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാനാകൂ. ചുറ്റുമതിൽ നിർമ്മിച്ചു ഗേറ്റും സ്ഥാപിക്കണം. അതിന് 56 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും ഇതുവരെ ഫണ്ട് കിട്ടിയിട്ടില്ല. ഇത്തവണത്തെ ബഡ്ജറ്റിലും അതിനുള്ള തുക നീക്കിവച്ചിട്ടില്ല. ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി...

എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ്

0
കൊച്ചി: സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്എഫ്ഐക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും...

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ...

0
ബംഗലുരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ...

ഗൂഗിള്‍ മാപ്പ് ചതിച്ചു ; കൊടുംവളവില്‍ ടോറസ് കുടുങ്ങിയത് ഏഴുമണിക്കൂര്‍

0
തൊടുപുഴ : ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച ടോറസ് ലോറി...