മല്ലപ്പള്ളി ടൗണിൽ ഹോം ഗാർഡിന്റെ സേവനമില്ല : പോലീസ് എയ്ഡ്‌ പോസ്റ്റ്‌ പ്രവര്‍ത്തനവും നിലച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഗതാഗതക്കുരുക്ക് പതിവായതോടെ മല്ലപ്പള്ളി ടൗണിൽ ഹോം ഗാർഡിന്റെ  സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മല്ലപ്പള്ളി ആനിക്കാട് റോഡിൽ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ ഭാഗത്താണ് വ്യാപാര സ്ഥാപനങ്ങളിലേക്കെത്തുന്ന ആളുകൾ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതുമൂലം ഈ റോഡില്‍ മറ്റ് വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുവാന്‍ കഴിയില്ല. അതിനാല്‍ പതിവായി ഗതാഗത കുരുക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ ഈ റോഡില്‍ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

ഗതാഗതക്കുരുക്കുണ്ടാകുന്നതോടെ മല്ലപ്പള്ളി ടൗണിലും പാലത്തിനപ്പുറം വരെയും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നുണ്ട്. വഴിവക്കിലെ അനധികൃത പാർക്കിംഗ് മൂലമുണ്ടാകുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഹോം ഗാർഡിന്റെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. മുൻപുണ്ടായിരുന്ന ഹോം ഗാർഡിന്റെ മരണശേഷം പുതിയ ആളെ നിയമിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ പണികഴിപ്പിച്ച പോലീസ് എയ്ഡ് പോസ്റ്റും അനാഥമായി കിടക്കുകയാണ്. താലൂക്ക് ആസ്ഥാനം എന്ന നിലയിൽ ദൈനംദിനം ആയിരക്കണക്കിന് ആളുകൾ ഇവിടെ വന്നുപോകുന്നുണ്ട്. ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യം വർധിച്ച സമയത്താണ് വർഷങ്ങൾക്ക് മുമ്പ് പോലീസ് എയ്ഡ്പോസ്റ്റ് നിര്‍മ്മിച്ചത്.

കുറച്ചുകാലം പോലീസിന്റെ സേവനം എയ്ഡ്‌പോസ്റ്റില്‍ ലഭിച്ചുവെങ്കിലും ഇപ്പോള്‍ വർഷങ്ങളായി എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുകയാണ്. വല്ലപ്പോഴും പോലീസ് നടത്തുന്ന പെട്രോളിങ് മാത്രമാണ് ഇപ്പോഴുള്ളത്. പോലീസ് എയ്ഡ് പോസ്റ്റിനൊപ്പം നിർമ്മിച്ച കെ.എസ്.ആർ.ടി.സി. യുടെ ടൈം കീപ്പിംഗ് റൂമും അടഞ്ഞു കിടക്കുകയാണ്. തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുവാനും ഹോം ഗാർഡിനേയും പോലീസ് എയ്ഡ് പോസ്റ്റിൽ പോലീസിനെയും നിയമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ സംസ്ഥാന വ്യാപക പ്രതിഷേധം ഉണ്ടാവും ; സര്‍ക്കാര്‍ തീരുമാനം...

0
തിരുവനന്തപുരം : മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

കാര്‍ യാത്രികരായ ദമ്പതികളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

0
കോഴിക്കോട്: വടകര പയ്യോളി ഓയില്‍ മില്ലിന് സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക്...

ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് കയ്യാങ്കളി : ചായ കെറ്റിൽ എറിഞ്ഞവർക്കെതിരെ കേസ് എടുത്തു

0
തൃശൂര്‍ : ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് കൂട്ടയടിയിൽ പോലീസുകാരെ ചായക്കെറ്റിൽ കൊണ്ട്...

തകര്‍ന്നു തരിപ്പണമായി റാന്നി – ചെറുകോല്‍പുഴ റോഡ്‌ : ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന...

0
റാന്നി : തിരുവാഭരണ പാതയായ റാന്നി - ചെറുകോല്‍പുഴ റോഡിന്റെ പുനര്‍...