മണിപ്പൂരിലേത് സമുദായ സംഘര്‍ഷം ; ഭീകരവാദ ഭീഷണി ഇല്ലെന്ന് സേനാ മേധാവി അനില്‍ ചൗഹാന്‍

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ ഭീകരവാദ ഭീഷണിയില്ലെന്ന് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷമായി മാറിയത്. ഇത് ക്രമസമാധാന വിഷയമാണ്. മണിപ്പൂരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സൈന്യം സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണ്. സ്ഥിതി സാധാരണനിലയിലാകാന്‍ സമയമെടുക്കുമെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നില്ല. സൈന്യം നല്ല നിലയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ധാരാളം ജീവനുകള്‍ സംരക്ഷിക്കാനായി. മണിപ്പൂരിലെ വെല്ലുവിളികള്‍ അവസാനിച്ചിട്ടില്ല, ഇതിന് കുറച്ച് സമയമെടുക്കും. പക്ഷേ അവ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജനറല്‍ അനില്‍ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ മണിപ്പൂരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സംഘര്‍ഷബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി അമിത് ഷാ ഇന്നും ചര്‍ച്ചകള്‍ നടത്തും. ഏറ്റുമുട്ടിയ മെയ്തി, കുക്കി സമുദായത്തിന്റെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....