പന്തളം : വ്യാപാരികളുടെ കടകളിൽ ലഹരി ഉൽപന്നങ്ങൾ വിൽക്കില്ലെന്നും അതിനെ പിന്തുണക്കില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്. പന്തളം വ്യാപാര ഭവനില്‍ നടന്ന യോഗം ഏകോപന സമിതി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു ഉത്ഘാടനം ചെയ്തു. യൂത്ത് വിംഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എസ് ഷെജീർ അധ്യക്ഷത വഹിച്ചു. ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ യൂത്ത് വിംഗിന്റെ നേത്രുത്വത്തില്‍ അത് തടയുകയും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുകയും ചെയ്യുമെന്ന് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുകൂടിയായ വി.എസ് ഷെജീർ പറഞ്ഞു.
യൂത്ത് വിംഗ് അംഗങ്ങള്‍ക്ക് വി.എസ് ഷെജീർ ലഹരി വിരുദ്ധ പ്രതിഞ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.നൗഷാദ് റാവുത്തർ മുഖ്യ പ്രഭാഷണം നടത്തി. ജേക്കബ് ജോർജ്, കെ കെ രവീന്ദ്രൻ, പി എസ് നിസാമുദീൻ, ജോജോ തോമസ്, നസീർ ഖാൻ, ഷിബു ഉണ്ണിത്താൻ, വിനയൻ വിനായക, കാജ മുഹമ്മദ്, അൽ അസിം, അൽ അമീൻ ഫാത്തിമ, എം നിസ്താർ, മുഹമ്മദ് ഷെഫീക്ക്, ജിനു ജോൺ, പുഷ്പലത, ദേഷജം പ്രസന്ന കുമാർ, ഇടിക്കുള, പ്രവീൺ, ദിലീപ് കൊല്ലം മണ്ണിൽ, ബൈജു, ഗോഷ്പല്ലവി, ഷെജിൻ, വൈ.എം സജാദ്, അഭിലാഷ്, ഡെന്നീസ്, ബിനോയ് ഗുഡ് വിൻ എന്നിവർ പ്രസംഗിച്ചു.