കൊടുംചൂടിൽ ഒരു ജീവജാലങ്ങളും വെളളമില്ലാതെ ദാഹിച്ച് അലയാൻ ഇടവരരുത് ; അഭി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൊടുംചൂടിൽ ഒരു ജീവജാലങ്ങളും വെളളമില്ലാതെ ദാഹിച്ച് അലയാൻ ഇടവരരുതെന്ന് അഭി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റേയും തിരുവല്ല ടcs ഹയർ കെക്രട്ടറി സ്കൂളിന്റെ NSS യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ ‘പറവകൾക്ക് ഒരു പാനപാത്രം’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർത്തോമ്മാ സഭാ കൗൺസിൽ അംഗം തോമസ് കോശി, അദ്ധ്യക്ഷത വഹിച്ചു, നാഷണൽ കോളേജ് ഡയറക്ടർ മജ്നു എം. രാജൻ, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി. മാമൻ, വൈദീക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, വെരി. റവ: ജോർജ് മാത്യു, Scs സ്കൂൾ പ്രിൻസിപ്പൽ ജോൺ കെ.തോമസ്, ഹെഡ് മിസ്ട്രസ്. മേരി കെ. ജോൺ, NSS പ്രോഗ്രാം ഓഫീസർ നിമ്മി തോമസ്, നഗരസഭ കൗൺസിൽ അംഗം റജിനോൾഡ് വർഗീസ്, റവ. ഉമ്മൻ വി. വർക്കി, റവ.കെ.ഇ.വർഗീസ്, മലബാർ ഗോൾഡ് മാനേജർ ശ്യാം സുന്ദർ, പത്തനംതിട്ട ഫോറസ്റ്റ് റേൻജ് ഓഫിസർ എ. എസ്. അശോക്, റാന്നി റേൻജ് ഓഫീസർ വി. എസ്. സുഹൈബ്, ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥരായ സജി ജോർജ്, പി. ജോൺ, ജസ്ന. റ്റി. എസ് എന്നിവർ പ്രസംഗിച്ചു. പിന്നാലെ തിരുവല്ലയിലും സമീപപ്രദേശങ്ങളിലും പറവകൾക്ക് കുടിവെള്ള പാത്രങ്ങൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...