കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. കേശസംരക്ഷണം വെല്ലുവിളിയായി മാറുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഈ ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്…
* നെല്ലിക്ക – മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് നെല്ലിക്ക. വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഒന്നാണ് നെല്ലിക്ക. മുടി വളരാനും അകാലനര അകറ്റാനുമെല്ലാം ഏറെ ഗുണകരമാണ് നെല്ലിക്ക. കഴിയ്ക്കുന്നതും ഇത് മുടിയില്‍ പുരട്ടുന്നതുമെല്ലാം തന്നെ ഏറെ ഗുണം ചെയ്യും. ഇത് ഹെന്ന പോലുള്ളവയുടെ കൂടെ ഉപയോഗിയ്ക്കാം. നെല്ലിക്ക ഇട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നതും ഏറെ നല്ലതാണ്.
* കറിവേപ്പില – കറിവേപ്പില മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് ശരീരത്തില്‍ ഡീടോക്സിഫിക്കേഷന്‍ നടത്തുന്നു. രക്തശുദ്ധി വരുത്തുന്നു. ഇത് മുടി വളരാന്‍ സഹായിക്കുന്നു. ഇതല്ലാതെ കറിവേപ്പിലയിട്ട് തിളപ്പിയ്ക്കുന്ന എണ്ണയും മുടിയ്ക്ക് ആരോഗ്യം നല്‍കുന്നു. ഇതുപോലെ കറിവേപ്പിലയില്‍ ഉലുവയും വെളിച്ചെണ്ണയും ചേര്‍ത്ത് പേസ്റ്റാക്കി മുടിയില്‍ പുരട്ടുന്നതും ഗുണം നല്‍കുന്നു.
* കട്ടന്‍ചായ – കട്ടന്‍ചായ മുടി കറുപ്പിയ്ക്കാന്‍ നല്ലതാണ്. ഇത് കുടിയ്ക്കുന്നതല്ല. മുടിയില്‍ പുരട്ടുന്നതാണ് ഗുണം നല്‍കുക. മുടിയ്ക്ക് കറുപ്പും തിളക്കവും മിനുസവും നല്‍കാന്‍ കട്ടന്‍ചായ ഏറെ നല്ലതാണ് ഇത് മുടിയില്‍ ഒഴിച്ച് കഴുകുന്നതും മുടിയില്‍ പുരട്ടുന്നതുമെല്ലാം തന്നെ ഏറെ ഗുണം നല്‍കുന്നു.
* ഫാറ്റി ഫിഷ് – ഫാറ്റി ഫിഷ് മുടി വളരാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇതില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നത് പ്രോട്ടീന്‍ ലെവല്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് സെല്‍ റീജെനറേഷന്‍ നടക്കാന്‍ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ ഒഴിവാക്കി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ ഇത്തരം ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. അമിനോആസിഡ് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.