വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ. 6 വർഷത്തെ വാടക കുടിശ്ശിക വരുത്തിയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്നു ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് നഗരസഭയ്ക്ക് ലഭിച്ച നോട്ടീസിൽ പറയുന്നു. പോലീസ് സ്റ്റേഷൻ നയാ പൈസ വാടക തന്നിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി. 31 ലക്ഷം രൂപയാണ് കുടിശ്ശികയുള്ളത്. കെട്ടിടത്തിൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതുമുതൽ ഒരു രൂപ പോലും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ന​ഗരസഭ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ ആറുമാസം കൂടി കാലതാമസം നൽകണമെന്ന് എസ് പി ആവശ്യപ്പെട്ടു. പരാതി എഴുതി നൽകിയാൽ ആറുമാസം കാലതാമസം നൽകാമെന്നും എന്നിട്ടും കുടിശ്ശിക നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും ​ന​ഗരസഭ വ്യക്തമാക്കി. നിലവിൽ ഒട്ടേറെ സ്ഥാപനങ്ങൾ കുടിശ്ശിക വരുത്തിയത് ന​ഗരസഭയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...

ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ ഇടപെടില്ല ; മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം : ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈവക്കില്ലെന്ന്...