ചൂതാടാൻ പണം നൽകിയില്ല ; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ചൂതാടാൻ പണം നൽകാത്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മദ്യപിക്കാനും ചൂതാടാനും പണം നൽകാതിരിക്കുന്നതിന്റെ പേരിൽ വാക്കേറ്റം പതിവായിരുന്നതായാണ് പോലീസ് വിശദമാക്കുന്നത്. നവംബർ 29ന് ഭാര്യയ കൊലപ്പെടുത്തിയ ശേഷം മുംബൈയിൽ നിന്ന് മുങ്ങിയ 36കാരനെ ചെന്നൈയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അമോൽ പവാർ എന്ന 36കാരനെയാണ് ട്രോംബൈ പോലീസ് അറസ്റ്റ് ചെയ്തത്. രാജശ്രീ എന്ന 30കാരിയാണ് കൊല്ലപ്പെട്ടത്. മാൻഖുർദ്ദിലെ വസതിയിൽ വെച്ചാണ് അക്രമം നടന്നത്. കഴുത്ത് ഞെരിച്ചാണ് അമോൽ പവാർ ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇയാൾ സംഭവ സ്ഥലത്ത് മുങ്ങിയത്.

ഇവരുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കാണുന്നത്. മകൻ ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മരിച്ചതായി മനസിലാവുന്നത്. സംഭവത്തിന് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ഇയാളെ കണ്ടെത്താനായി ശ്രമം ആരംഭിച്ചിരുന്നു. വിവിധ ട്രെയിനുകൾ മാറി മാറിയാണ് ഇയാൾ ചെന്നൈയിലെത്തിയത്. ഫോൺ വരെ ഉപയോഗിക്കാതെയായിരുന്നു ഇയാൾ മുങ്ങിയത്. താനേ, നവി മുംബൈ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലൂടെ പോയ ഇയാളെ പോലീസ് ദില്ലിയിൽ വച്ച് തിരിച്ചറിഞ്ഞെങ്കിലും പിടികൂടും മുൻപ് ഇയാൾ വീണ്ടും മുങ്ങുകയായിരുന്നു. വീട്ടുജോലിക്കാരനായും വൃദ്ധ മന്ദിരത്തിലെ സഹായിയും ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...