ദീർഘദൂര ഡ്രൈവുകളിൽ ഉറക്കം വരാത്തവരായി ആരുമുണ്ടാകാറില്ല. മയക്കം തോന്നിത്തുടങ്ങിയാൽ വാഹനം നിർത്തി അൽപ്പനേരം ഉറങ്ങിയതിനുശേഷം അല്ലെങ്കില്‍ കടുപ്പത്തിലൊരു ചായയോ കാപ്പിയോ കുടിച്ചതിനു ശേഷം വീണ്ടും യാത്ര തുടരുകയാണ് പതിവ്. ചിലരെ വാഹനങ്ങൾ ഓടിക്കുമ്പോൾ ഉറക്കം വല്ലാതെ ശല്യം ചെയ്യാറുണ്ട്. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കർണാടക ഹൂബ്ലി സ്വദേശിനിയായ വിദ്യാർഥിനി. ഈ കണ്ണട ധരിച്ച് സുരക്ഷിതമായി വാഹനമോടിക്കാം. മാത്രമല്ല പഠിക്കുന്നതിനിടയിൽ ഉറങ്ങിയാൽ മുന്നറിയിപ്പു നൽകുകയും ചെയ്യും. രാത്രി ഷിഫ്റ്റ് തൊഴിലാളികൾക്കും ഇതുപയോഗിക്കാം. ഹൂബ്ലിയിൽ നിന്നുള്ള റാബിയ എന്ന വിദ്യാർഥിനിയാണ് കണ്ടെത്തലിന്റെ പിന്നിൽ. ആന്റി-സ്ലീപ്പ് ഡ്രൂനെസ് പ്രിവെന്റർ മെഷീൻ ഡിറ്റക്ഷൻ സുതാര്യമായ ഗോഗിളുകളിൽ റീചാർജ് ചെയ്യാവുന്ന ബാറ്ററി, സിബ് ബസർ, ഐആർ സെൻസർ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോൾ കണ്ണൊന്നടഞ്ഞുപോയാൽ നിമിഷനേരം കൊണ്ട് സജീവമാകും. നാനോ ആർഡ്വിനോ ബസർ റിംഗ് ചെയ്യുകയും ഡ്രൈവറെ അലർട്ട് ചെയ്യുകയും ചെയ്യും. ഡൽഹിയിൽ നടന്ന ഇൻസ്പയർ അവാർഡ് ചടങ്ങിലാണ് ഈ കണ്ണടകൾ പ്രദർശിപ്പിച്ചത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033