ചികിത്സിക്കാന്‍ ഇനി പണമില്ല ; മാനസികാസ്വാസ്ഥ്യമുള്ള മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ചികിത്സിക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ മാനസികാസ്വാസ്ഥ്യമുള്ള മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയില്‍ മേയ് 14നാണ് സംഭവം. സിർസില്ല ജില്ലയിലെ നെരെല്ല ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മകളുടെ ചികിത്സയെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത ഭയന്നാണ് ദമ്പതികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സിർസില്ല പൊലീസ് സൂപ്രണ്ട് അഖിൽ മഹാജൻ ഐപിഎസ് പറഞ്ഞു. യുവതിക്ക് കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. ”ചികിത്സയ്ക്ക് ശേഷം, അവൾ സുഖം പ്രാപിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്തു. വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്തു. എന്നാല്‍ അടുത്തിടെ വീണ്ടും രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു” പൊലീസ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് മാതാപിതാക്കള്‍ മകളെ കരിംനഗറിലുള്ള ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. മുന്‍പ് ചെയ്തതു പോലെ മന്ത്രവാദത്തിലൂടെ രോഗം ഭേദമാക്കാമെന്ന വിശ്വാസത്തിലായിരുന്നു ദമ്പതികള്‍. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയുടെ അവസ്ഥയില്‍ മാറ്റം വന്നില്ല. മകളുടെ ചികിത്സക്കായി ഇതിനു മുന്‍പ് 10 ലക്ഷം രൂപ വായ്പയെടുത്തതിനാല്‍ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. “ഇനിയും ഒരുപാട് പണം ചിലവാക്കേണ്ടിവരുമെന്ന് ഭയന്ന മാതാപിതാക്കൾ അവളെ കൊല്ലാൻ തീരുമാനിച്ചു. കഴുത്തിൽ കയർ കെട്ടി കൊലപ്പെടുത്തുകയായിരുന്നു.മാനസിക പ്രശ്‌നങ്ങൾ മൂലമാണ് മരിച്ചതെന്നാണ് ഇവർ ബന്ധുക്കളോട് പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...