ചാനല്‍ പാക്കേജുകള്‍ ഉയര്‍ത്താന്‍ ഇനി നിയന്ത്രണമില്ല ; പരിധി നീക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ചാനല്‍ പാക്കേജുകള്‍ക്ക് നിശ്ചയിച്ചിരുന്ന മേല്‍ത്തട്ട് പരിധി നീക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ കേബിള്‍ ടിവി, ഡിടിഎച്ച് നിരക്ക് പരിധി നിയന്ത്രണമാണ് (നെറ്റ്വര്‍ക്ക് കപ്പാസിറ്റി സീലിങ്) ഒഴിവാക്കിയത്. ഇനിമുതല്‍, വിപണിയിലെ സാഹചര്യമനുസരിച്ച് കമ്പനികള്‍ക്ക് നിരക്ക് തീരുമാനിക്കാം. ഇതോടെ ടിവി ചാനലുകള്‍ കാണാന്‍ ഉപഭോക്താക്കള്‍ക്ക് ചെലവേറും. നിലവില്‍ നികുതി കൂടാതെ 130 രൂപയ്ക്ക് 200 ചാനലുകള്‍ നല്‍കണമെന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്. നികുതി ഉള്‍പ്പെടെ 153 രൂപയ്ക്കായിരുന്നു ജനങ്ങള്‍ക്ക് 200 ചാനലുകള്‍ ലഭിച്ചിരുന്നത്. 200 ചാനലുകളില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ 160 രൂപ നല്‍കിയാല്‍ മതിയായിരുന്നു. എല്ലാ സൗജന്യ ചാനലുകള്‍ക്കും ഉപഭോക്താക്കള്‍ പ്രതിമാസം അടയ്ക്കേണ്ട പരമാവധി തുക 160 രൂപയായി നിജപ്പെടുത്തിയിരുന്നു.

പുതിയ ദേഭഗതി 90 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ക്കും സേവന ദാതാക്കള്‍ക്കും ഇഷ്ടമുള്ള നിരക്ക് ജനങ്ങളില്‍ നിന്ന് ഈടാക്കാനാകും. നിരക്കുകള്‍ എത്ര ഉയര്‍ന്നതാണെങ്കിലും കമ്പനികള്‍ അത് പ്രസിദ്ധീകരിച്ചാല്‍ മാത്രം മതിയെന്ന് വിജ്ഞാപനം പറയുന്നു. പുതിയ താരിഫ് നിരക്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നാണ് ട്രായ്യുടെ അവകാശവാദം. പരിധി ഒഴിവാക്കിയത് വിപണിയില്‍ മത്സരക്ഷമത ഉറപ്പാക്കുമെന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...