Thursday, June 20, 2024 6:18 pm

ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇനി യുദ്ധം തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി ഇറാന്‍. തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ അറിയിച്ചു. ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഇറാനെതിരെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് അമേരിക്കയുടെ പിന്തുണയില്ലെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച്ച ഇറാൻ ഇസ്രയേലിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചതിന് പിന്നാലെ നെതന്യാഹുവും ബൈഡനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഈ കാര്യം അറിയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ഫ്രാൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിനെതിരായ ഇറാൻ്റെ മിസൈൽ ആക്രമണത്തെ അപലപിച്ചു. സംഘർഷം അവസാനിപ്പിക്കാനും ഇവർ ആഹ്വാനം ചെയ്തു. ഇതിനിടെ ഇസ്രായേലിനെതിരെ പരിമിതമായ ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കയെ അറിയിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അമിറാബ്ദുള്ളാഹിയാൻ വ്യക്തമാക്കി.സ്വയം പ്രതിരോധത്തിന് വേണ്ടിയായിരിക്കും ആക്രമണമെന്ന് അറിയിച്ചതായാണ് ഇറാൻ്റെ അവകാശവാദം.

നിയമാനുസൃതമായ പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുന്നത് മേഖലയിലെ സമാധാനവും അന്തർദേശീയ സമാധാനവും സുരക്ഷയും മാനിക്കുന്ന ഇറാൻ്റെ ഉത്തരവാദിത്തപരമായ സമീപനത്തെയാണ് കാണിക്കുന്നതെന്നും അമിറാബ്ദുള്ളാഹിയാൻ കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ഇസ്രയേൽ ഇനി ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇസ്രയേലിനെതിരായ ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ പുലർച്ചെ വടക്കൻ ഗാസയിലേയ്ക്ക് എതാനും തദ്ദേശവാസികൾ തിരിച്ചെത്തിയതായി റിപ്പോർട്ട്. ഇവരെ ഇസ്രയേൽ സൈന്യം വഴിതടയുകയും വെടിയുതിർക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. കുടിയിറക്കപ്പെട്ട ആളുകളെ മടങ്ങിയെത്താൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രസ്താവനയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി

0
തമിഴ്‌നാട് : കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി....

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു ; കൈത്താങ്ങായി യാത്രക്കാർ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ...

പോലീസുകാർക്കിടയിലെ ആത്മഹത്യ : അടിയന്തിര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന...

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 527 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 527 ലോട്ടറി ഫലം...