ഓണത്തിന് കഴിക്കാൻ പച്ചക്കറി പുറത്തുനിന്ന് വേണ്ട, തിരക്കിനിടയിലും ഒരേക്കറിൽ വിത്തുപാകി മന്ത്രി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പഴമക്കാര്‍ പറയുന്നത്. കുറേ വര്‍ഷങ്ങളായി മര്യാദയ്ക്ക് ഓണം ഉണ്ണണമെങ്കില്‍ കാണം വില്‍ക്കേണ്ട അവസ്ഥയാണ്. പച്ചക്കറികളുടേയും മറ്റ് സാധനങ്ങളുടേയും വില കുതിക്കുകയാണ്. കിട്ടുന്നതോ മൊത്തം വിഷം തളിച്ച പച്ചക്കറിയും. ഓണത്തിന് പച്ചക്കറി വാങ്ങി കീശ കാലിയാക്കാന്‍ എന്തായാലും മന്ത്രി രാധാകൃഷ്ണന്‍ തയാറല്ല. മന്ത്രി പണിക്കിടയില്‍ പച്ചക്കറി കൃഷിയിറക്കുകയാണ് അദ്ദേഹം. ഓണ സദ്യയ്ക്കുള്ള പച്ചക്കറി വിത്തുകളിറക്കി മന്ത്രി കെ. രാധാകൃഷ്ണനും സുഹൃത്തുക്കളും ‘മാതൃക’ കാട്ടിയിരിക്കുന്നത്. ചേലക്കര തോന്നൂര്‍ക്കര നരിമടയില്‍ മന്ത്രിയുടെ വീടിന് സമീപമുള്ള ഒരേക്കര്‍ പറമ്പിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.

ഓണത്തിന് വിളവെടുക്കാവുന്ന തരത്തില്‍ പയര്‍, വെണ്ട, മത്തന്‍, കുമ്പളം, ചേന, ചേമ്പ് എന്നിവയാണ് കൃഷി ആരംഭിച്ചത്. സുഹൃത്തായ മോഹന്‍ദാസിന്റെ ഉടമസ്ഥതയില്‍ ഒഴിഞ്ഞുകിടന്ന ഭൂമിയിലാണ് പച്ചക്കറി കൃഷി. സുഹൃത്തുക്കളായ പ്രസാദ്, ശശിധരന്‍, മധുരാജ്, രാജന്‍, പൊന്നന്‍ എന്നിവരാണ് പച്ചക്കറി സംരക്ഷിച്ചെടുക്കുന്നത്. ആഴ്ചയില്‍ വീട്ടിലെത്തുന്ന മന്ത്രി തന്റെ കൃഷിയിടത്തിലുമെത്തി കൃഷിയെ പരിപാലിക്കും. കൊവിഡ് സമയം മുതലാണ് ഇവിടെ കൃഷി ആരംഭിച്ചത്. ചെറുപ്പക്കാരുടെ കര്‍മശേഷിയെ കൃഷിയിലൂടെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ നാട് നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്ന് മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...