ആരും പിണക്കത്തിലല്ല, സരിന് കൈ കൊടുക്കാതിരുന്നത് നിഴൽ നാടകം : കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : രാഷ്ട്രീയത്തിൽ കൈകൊടുക്കുന്നതിന് എന്താണ് കുഴപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സരിന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും കൈ കൊടുക്കാതിരുന്നത് നിഴൽ നാടകമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസത്തിൽ തങ്ങൾ അഭിരമിക്കുന്നില്ല. ഇതൊക്കെ വ്യാജ ഏറ്റുമുട്ടലാണ്. രണ്ട് കോൺഗ്രസുകാർ തമ്മിലുള്ള നിഴൽ യുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ആശയക്കുഴപ്പങ്ങളില്ലെന്നും സിപിഐഎമ്മിലും കോൺഗ്രസിലും നടക്കുന്നത് കണ്ട് ആരും ആശിക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ആരും പിണക്കത്തിലല്ല.

ഒരു സാധാരണ അംഗം പോലും പാർട്ടി ഉപേക്ഷിച്ച് പോകില്ല. ഒരാശയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. ചെറിയ കാര്യങ്ങൾ വിഷയമാകില്ല. വലിയ വലിയ നേതാക്കളെ ചെറിയ കാര്യങ്ങൾ പറഞ്ഞ് അപമാനിക്കരുതെന്നും സന്ദീപും മറ്റെല്ലാവരും വരുമെന്നും അദ്ദേഹം പറഞ്ഞു. സതീശിന്റെ ആരോപണം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും ഒന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉപതിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നത് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണെന്നും പറഞ്ഞു. കല്യാണ വേദിയിൽ വെച്ചാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും പോയത്. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാർത്ഥികൾ കണ്ടുമുട്ടിയത്. വിവാഹ വേദിയിൽ കണ്ടതോടെ സരിൻ ഇരുവരുമായും ഹസ്തദാനത്തിന് ശ്രമിച്ചു. എന്നാൽ ഷാഫിയും രാഹുലും ഇതിന് തയ്യാറായില്ല. ഇരുവരും ഹസ്തദാനം നൽകാതെ പോയത് മോശമെന്ന് പി സരിൻ പ്രതികരിച്ചു. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ എന്ത് ചെയ്താലും ആത്മാർത്ഥമായി മാത്രമാണെന്നായിരുന്നു വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...