വയനാട് : വയനാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രോഗം മാറ്റുമെന്ന് കെ. സുധാകരന്‍ എംപി. മരുന്ന് എന്താണെന്ന് പറയുന്നില്ല. ഇനി പാര്‍ട്ടിയില്‍ പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഇനി ആരും പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കില്ലെന്ന് കെ. മുരളീധരന്‍ എംപിയും പറഞ്ഞു.
ജില്ലയിലെ പാര്‍ട്ടി കൊഴിഞ്ഞുപോക്കും സ്ഥാനാർഥി നിർണയ തർക്കങ്ങളും ചര്‍ച്ച ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ജില്ലയിലെ നേതാക്കളെ ഡിസിസി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചർച്ച നടത്തിയത്. ജില്ലയിലെ മുതിർന്ന മൂന്ന് നേതാക്കളാണ് നേതൃത്വത്തോടുള്ള അതൃപ്തി കാരണം പാർട്ടി വിട്ടത്.