ഉപരാഷ്ട്രപതിയോട് ബഹുമാനം മാത്രം ; ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടില്ലെന്ന്‌ കല്യാണ്‍ ബാനര്‍ജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതിയോട് ബഹുമാനം മാത്രമെന്നും, താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. ജഗ്ദീപ് ധന്‍കറിനോട് വളരെയേറെ ബഹുമാനമുണ്ട്. അദ്ദേഹം പശ്ചിമബംഗാളിന്റെ മുന്‍ ഗവര്‍ണറാണ്. താന്‍ ആരെയും അവഹേളിച്ചിട്ടില്ല. അനുകരണ കലയാണ് അവതരിപ്പിച്ചതെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും മുമ്പ് പാര്‍ലമെന്റില്‍ അനുകരണം നടത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളാരും അതിനെ ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു. പാര്‍ലമെന്റിന് മുന്നില്‍ വെച്ചു നടത്തിയ മിമിക്രി വിവാദമായ പശ്ചാത്തലത്തിലാണ് കല്യാണ്‍ ബാനര്‍ജി വിശദീകരണവുമായി രംഗത്തു വന്നത്. ഉപരാഷ്ട്രപതിയെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുകരിച്ചതില്‍ വിമര്‍ശിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും രംഗത്തു വന്നിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...