മാവേലിക്കര : മിച്ചൽ ജംഗ്ഷന് തെക്ക് വ്യാപാരസമുച്ചയത്തിനു മുന്നിൽ പൊതുമരാമത്ത് റോഡ് കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ബോർഡുകൾ സ്ഥാപിച്ചതായി പരാതി. ജംഗ്ഷന് തെക്ക് സിനിമ തിയേറ്ററിന് എതിർവശമുള്ള വ്യാപാരസമുച്ചയത്തിനു മുന്നിലായാണ് അൻപതു മീറ്റർ പൊതുമരാമത്ത് റോഡ് കൈയേറി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തെക്ക് സിനിമ തിയേറ്ററിന് എതിർവശമുള്ള വ്യാപാരസമുച്ചയത്തിനു മുന്നിലായാണ് അൻപതു മീറ്റർ പൊതുമരാമത്ത് റോഡ് കൈയേറി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
മിച്ചൽ ജംഗ്ഷനില്‍ നിന്ന് നാലുവശത്തേക്കുമുളള റോഡിന്റെ വശങ്ങളിൽ ജംഗ്ഷനില്‍ നിന്ന് നിശ്ചിത അകലം കഴിഞ്ഞ് റോഡിന്റെ ഇടതുവശം വാഹന പാർക്കിംഗ് നേരത്തേതന്നെ അനുവദിച്ചിട്ടുള്ളതാണ്. ഗതാഗത ഉപദേശകസമിതി ഇതിന് അംഗീകാരവും നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സ്വകാര്യവ്യക്തി റോഡ് കൈയേറി അനധികൃതമായി ബോർഡുവെച്ചത്. വിവിധ സംഘടനകളും വ്യക്തികളും പൊതുമരാമത്ത്, ഗതാഗതവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.