പഴയകാല ബാധ്യതകൾ ഉണ്ടാകില്ല ; തൊഴിലുടമകൾക്ക് ഇഎസ്ഐ പദ്ധതിയിൽ ഇപ്പോള്‍ രജിസ്റ്റർ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

സ്കീം ഫോർ പ്രൊമോഷൻ ഓഫ് രജിസ്ട്രേഷൻ ഓഫ് എംപ്ലോയർസ് ആൻഡ് എംപ്ലോയീസ് (SPREE) പദ്ധതിയുമായി ഇ.എസ്.ഐ കോർപ്പറേഷൻ.
പത്തോ അതിലധികമോ തൊഴിലാളികൾ ഉണ്ടായിട്ടും ഇതുവരെ ഇഎസ്ഐ പദ്ധതിയിൽ ചേരാത്ത തൊഴിലുടമകൾക്ക് പഴയകാല ബാധ്യതകൾ ഒഴിവാക്കി അവരുടെ സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യാൻ ഒരു സുവർണാവസരം. ഇ.എസ്.ഐ.സി പോർട്ടൽ /ശ്രം സുവിധ പോർട്ടൽ വഴി ഇത് ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ ഉള്ള പഴയ സ്ഥാപനങ്ങളിൽ ഇഎസ്ഐ പദ്ധതിയിൽ ഇതുവരെ അംഗത്വമില്ലാത്ത തൊഴിലാളികളെയും പഴയകാല ബാധ്യതകൾ ഒഴിവാക്കി രജിസ്റ്റർ ചെയ്യാനും ഈ ഒറ്റത്തവണ അവസരം ഉപയോഗിക്കാം. 2025 ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെ ഈ പദ്ധതിക്ക് പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.
തൊഴിലുടമകൾ ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി വിട്ടുപോയ എല്ലാ സ്ഥാപനങ്ങളെയും തൊഴിലാളികളെയും ഇഎസ്ഐ നിയമത്തിൻ പരിധിയിൽ കൊണ്ടുവരണമെന്ന് ഇ.എസ്.ഐ അധികൃതര്‍ അഭ്യര്‍ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...