കൽപ്പറ്റ: മാസങ്ങളായി പെൻഷൻ കിട്ടാതായതോടെ സംസ്ഥാനത്തെ അരിവാൾ രോഗികൾ കടുത്ത ദുരിതത്തിൽ. ജനറൽ വിഭാഗത്തിൽ പെടുന്ന അരിവാൾ രോഗികൾക്ക് ഡിസംബറിലാണ് അവസാനം പെൻഷൻ ലഭിച്ചത്. വർഷക്കാലമായതോടെ രോഗാവസ്ഥ മൂർച്ഛിച്ചെന്നും രണ്ടാഴ്ചക്കുള്ളിൽ വയനാട്ടിൽ മാത്രം നാലുപേർ രോഗംമൂലം മരിച്ചെന്നും രോഗികൾ മീഡിയവണിനോട് പറഞ്ഞു. ഓണത്തിന് മുമ്പെങ്കിലും സർക്കാർ പെൻഷൻ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. വൈദ്യശാസ്ത്രം ഇനിയും കൃത്യമായി മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത അരിവാൾ രോഗത്തിന്റെ പിടിയിൽ അകപ്പെട്ട 189 രോഗികളാണ് വയനാട്ടിൽ മാത്രം പെൻഷന് വേണ്ടി മാസങ്ങളായി കാത്തിരിക്കുന്നത്. സർക്കാർ കണക്കനുസരിച്ച് 1,080 അരിവാൾ കോശ രോഗികളാണുള്ളതെന്നും എന്നാൽ ഈ കണക്ക് കൃത്യമല്ലെന്നും അരിവാൾ രോഗി അസോസിയേഷൻ പ്രസിഡന്റ് സി.ആർ. അനീഷ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























