സിഡ്‌നി: മരുമകൾ വിളമ്പിയ കാട്ടുകൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ആസ്‌ത്രേലിയയിലാണ് സംഭവം. ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ കാട്ടുകൂൺ കഴിച്ചാണ് മരണം. സംഭവത്തിൽ എറിൻ പാറ്റേഴ്‌സൺ എന്ന യുവതിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. ഹെതർ (66), ഗെയിൽ (70), ഡോൺ(70) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇയാൻ (68) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു, ജൂലൈ 29 നാണ് സംഭവം നടന്നത്. നാലുപേരടങ്ങുന്ന സംഘം ഉച്ച ഭക്ഷണത്തിനായി മരുമകളുടെ വീട്ടിൽ ഒത്തുകൂടിയിരുന്നു. മെൽബണിൽ നിന്ന് തെക്കുകിഴക്കുള്ള ലിയോംഗാത്തയിലെ മരുമകൾ എറിൻ പാറ്റേഴ്‌സന്റെ വീട്ടിൽ ഗെയിലും ഡോൺ പാറ്റേഴ്സണും ഉച്ചഭക്ഷണത്തിനായി എത്തി. ഗെയിലിന്റെ സഹോദരി ഹെതറും ഇവർക്കൊപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം, നാലുപേർക്കും കടുത്ത വയറുവേദന അുഭവപ്പെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചു. നാലാമത്തെയാൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























