എയ്ഡഡ് സ്‌കൂളുകളിൽ മൂന്ന് വർഷത്തെ സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദ്ദേശമില്ല : വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൂന്ന് വര്‍ഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവില്‍ അംഗീകരിച്ച നിയമനങ്ങള്‍ പുനഃപരിശോധിക്കുവാനോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി സ്ഥിരീകരിച്ചു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായുള്ള പ്രപോസലുകള്‍ തിരികെ നല്‍കാന്‍ മാത്രമാണ് നിര്‍ദ്ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയക്ടര്‍ അപ്രകാരം സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും വിശദീകരണം.

വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് മൂന്ന് വര്‍ഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവില്‍ അംഗീകരിച്ച നിയമനങ്ങള്‍ പുനഃപരിശോധിക്കുവാനോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് വന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ റിട്ട് അപ്പീല്‍ 1445/2022 ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ഹര്‍ജികളുടെ 13.03.2023 ലെ വിധിന്യായത്തിന്റെ അവസാന ഖണ്ഡികയിലെ നാലാമത്തെ അഡിഷണല്‍ നിര്‍ദ്ദേശ പ്രകാരം, 08.11.2021 ന് ശേഷം ഉണ്ടാകുന്ന ഒഴിവുകളില്‍ 10.08.2022 ലെ wp©? 11673/2022നം വിധി ന്യായത്തിലേയും റിട്ട് അപ്പീല്‍ 1445/2022 നം വിധിന്യായത്തിലേയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് വരെ, എയ്ഡഡ് സ്‌കൂളുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ മാത്രമേ ബന്ധപ്പെട്ട മാനേജര്‍മാര്‍ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.

പ്രസ്തുത നിര്‍ദ്ദേശം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍, ഹൈക്കോടതി വിധിന്യായങ്ങള്‍ക്ക് വിരുദ്ധമായി സമര്‍പ്പിക്കുന്ന നിയമന പ്രപ്പോസലുകള്‍ തിരികെ നല്‍കുന്നതിനും അവ വിധിന്യായം പാലിച്ച് സമര്‍പ്പിക്കുമ്പോള്‍ അംഗീകരിക്കുന്നതിനും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. പരസ്പര വിരുദ്ധമോ, അവ്യക്തമായതോ ആയ സര്‍ക്കുലറുകള്‍ എന്ന് പറയുന്നുണ്ടെങ്കിലും അവ ഏതെന്ന് പത്രവാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും അപ്രകാരമുള്ള സര്‍ക്കുലറുകള്‍ നല്‍കിയിട്ടുമില്ല. എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിയമനാംഗീകാര നടപടികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഭിന്നശ്ശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത് മന്ത്രി ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...