Sunday, June 23, 2024 8:44 am

കത്തിന് മറുപടിയില്ല ; കടുത്ത നടപടി വരുമെന്ന് ബംഗാളിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി മൂന്നാം വട്ടവും അധികാരമേറ്റെടുത്തതിനു പിന്നാലെ കേന്ദ്രത്തിൽനിന്ന് രണ്ടാം കത്ത്. തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിൽ എന്തു നടപടിയെടുത്തുവെന്ന കത്തിന് മറുപടി നൽകാത്തതെന്ത് എന്ന് ചോദിച്ചാണ് രണ്ടാം കത്ത്.

കത്തിനു മറുപടി നൽകാതിരുന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല മുന്നറിയിപ്പു നൽകുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മേയ് 3നാണ് അക്രമങ്ങൾ ഉണ്ടായത്. അക്രമങ്ങൾ തടയാൻ എന്തൊക്കെ നടപടികളാണ് എടുത്തതെന്ന് ഭല്ല ബംഗാൾ ചീഫ് സെക്രട്ടറിയോടു ചോദിച്ചു.

അക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എത്രയും വേഗം ഇവ അവസാനിപ്പിക്കണമെന്നും ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ അയയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷനും ബുധനാഴ്ച വിഷയത്തിൽ ഇടപെട്ടിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന ഘടകത്തോട് അവർ ആവശ്യപ്പെട്ടു.

ബംഗാളിലെ അക്രമസംഭവങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാലംഗ സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കൂടി വിലയിരുത്തണമെന്നും ഇവർക്കു നിർദേശമുണ്ട്. ആഭ്യന്തര മന്ത്രാലയം അഡീ. സെക്രട്ടറിയാണ് സംഘത്തെ നയിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപി ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച്ച ; ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം, പിണറായിയെ മാറ്റില്ലെന്നും എംവി...

0
തിരുവനന്തപുരം : ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം...

മിനിപിക്കപ്പ് വാൻ വൈദ്യുതി തൂണിലിടിച്ച് അപകടം ; ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി: മന്ദിരം- വടശ്ശേരിക്കര റോഡിൽ മന്ദിരം സബ് സ്റ്റേഷന് സമീപം മിനിപിക്കപ്പ്...

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

0
വെച്ചൂച്ചിറ: ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ...