എംപിമാർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്ന് തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ എംപിമാർക്ക് ഇത്തവണ സീറ്റ് നൽകില്ലെന്ന് തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ഈ വിവരം ബന്ധപ്പെട്ട എംപിമാരെ അറിയിച്ചെന്നാണ് സൂചന. 92 സീറ്റുകളിൽ വരെ കോൺഗ്രസ് മത്സരിക്കാനാണ് ആലോചന. മുന്നണി ധാരണകളും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പാർട്ടി തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങളാണ് രൂപംകൊള്ളുന്നത്. കെപിസിസി അധ്യക്ഷൻ്റെ ചുമതല കൈമാറുന്നതിലും ചർച്ച പുരോഗമിക്കുകയാണ്.

അടുത്ത സിഇസി യോഗം ഇന്ന് ചേർന്നേക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. ബാക്കി സീറ്റുകൾ നാളെ പരിഗണിക്കുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറ്റവും നേതൃയോഗത്തില്‍ ചർച്ചാവിഷയമായി. സണ്ണി ജോസഫിന് പകരം ആര്‍ക്കാണ് കെപിസിസി അധ്യക്ഷന്‍റെ ചുമതല കൈമാറുക എന്നതില്‍ ഉടൻ തീരുമാനം വരും. പേരാവൂർ മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യത്തിൽ സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ പദവി കൂടി ഒരേസമയം വഹിക്കുന്നത് പ്രയാസമാകുമെന്നാണ് വിലയിരുത്തൽ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...