ബീച്ചിൽ വന്ന് കുളിക്കാം , ന​ഗ്നരായി വെയിൽ കാഞ്ഞിരിക്കം , പക്ഷേ ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ പാടില്ല ; വിലക്കുമായി യൂറോപ്യൻ രാജ്യം

For full experience, Download our mobile application:
Get it on Google Play

ആംസ്റ്റർഡാം: ബീച്ചിൽ സെക്‌സിൽ ഏർപ്പെടുന്നത് നെതർലാൻഡ്‌സിലെ മുനിസിപ്പാലിറ്റി നിരോധിച്ചു. ദ ഗാർഡിയനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കൻ നെതർലൻഡ്‌സിലെ തീരദേശ നഗരമായാ വെയ്രെയിലാണ് വിനോദസഞ്ചാരികളെ ബീച്ചിൽ ലൈം​ഗികത വിലക്കിയത്. നഗ്നമായി കുളിക്കാനും ഉല്ലസിക്കാനും അനുമതിയുള്ള ബീച്ചുകളിലും ബീച്ചുകളിലെ മൺകൂനകളിലുമാണ് ദമ്പതികൾ എത്തി പരസ്യമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത്. ഇത്തരം പ്രവൃത്തി നിരുത്സാഹപ്പെടുത്താൻ കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്ന ബീച്ച് സൈഡ് ബോർഡുകൾ സ്ഥാപിക്കുകയും പൊതു ലൈംഗികത നിരോധിച്ചിട്ടുണ്ടെന്ന് എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. പരസ്യലൈം​ഗികത തടയാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നഗ്നരായ വിനോദ സഞ്ചാരിക‌ളുടെ പരസ്യ ലൈം​ഗികത സംബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിനും ജല ബോർഡിനും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില ഗ്രൂപ്പുകൾ മുൻകൂട്ടി തീയതി നിശ്ചയിച്ച് ബീച്ചുകളിലെത്തുന്നുണ്ടെന്ന് മേയർ ഫ്രെഡറിക് ഷൗവെനാർ പറഞ്ഞു.

തദ്ദേശീയ ജനതക്ക് മൺകൂനകൾ വളരെ പ്രധാനമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നതും മറ്റ് അവധിക്കാല വിനോദ സഞ്ചാരികളെ ശല്യപ്പെടുത്തുന്നതുമായ അനഭിലഷണീയമായ പെരുമാറ്റത്തിൽ വിട്ടുനിൽക്കണമെന്നും അദ്ദേ​ഹം പറഞ്ഞു. ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പായി നീക്കത്തെ കാണണമെന്നും ഇനി മുന്നറിയിപ്പ് നൽകാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗ്നമായി സൂര്യസ്നാന ചെയ്യുന്നതും പരസ്യമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതും വ്യത്യാസമുണ്ടെന്ന് എതിർപ്പുന്നയിക്കുന്നവർ പറഞ്ഞു.

നിന്ന് ലൈംഗിക സ്വഭാവത്തെ വേർതിരിക്കുന്നത് നിർണായകമാണെന്ന് പ്രകൃതിശാസ്ത്ര സംഘടനകൾ കരുതുന്നു. പരസ്യ ലൈംഗികത വിനോദമല്ല. സൂര്യനമസ്‌കാരം ചെയ്യാൻ വരുന്ന ആളുകൾക്ക് അത് ശല്യമായി തോന്നും. നഗ്നമായി ബീച്ചിൽ എത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തെ ഉയർത്തുന്നതാണ്. ഫോട്ടോഷോപ്പ് ചെയ്യാത്ത, യഥാർത്ഥ നഗ്നശരീരങ്ങൾ കാണുന്നത് ആരോഗ്യകരമാണെന്നും ഇവർ പറയുന്നു. എന്നാൽ, ലൈംഗികതയോടുള്ള യാഥാസ്ഥിതിക മനോഭാവമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് വിമർശനമുയർന്നു.

യാഥാസ്ഥിതികർ കാരണം ലൈംഗികതയിലും നഗ്നതയിലും സന്തുഷ്ടരല്ലാത്ത ആളുകൾ വിമർശിക്കുന്നത് നെതർലൻഡ്‌സിലും മറ്റ് രാജ്യങ്ങളിലും ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു. അതാണ് ഇവിടെയും കാണുന്നത്. ആരെയാണ് ശല്യപ്പെടുത്തുന്നത്? മറ്റുള്ളവർ കാണാനായി, അവരുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് ഡച്ച് നിയമങ്ങളുടെ ലംഘനമാണെന്ന് നെതർലാൻഡ്‌സ് സെന്റർ ഓൺ സെക്ഷ്വാലിറ്റിയിലെ റട്‌ജേഴ്‌സിലെ സെക്‌സോളജിസ്റ്റ് യൂറി ഓൾറിക്‌സ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...