തിരുവനന്തപുരം : കുടിശിക പെരുകിയതോടെ കെ.എസ്.ഇ.ബി നോട്ടീസയയ്ക്കാനും തുടർ നടപടികളെടുക്കാനും നീക്കം തുടങ്ങി. ഇതോടെ ലക്ഷങ്ങളുടെ കുടിശികയുള്ള സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ നെട്ടോട്ടമായി കടുത്ത സാമ്പത്തിക പ്രതിസന്ധിഹമൂലം നട്ടം തിരിയുന്ന കെ.എസ്.ഇ.ബിക്ക് കുടിശിക പിരിച്ചെടുത്താൽ പോലും വൻ ആശ്വാസമാണ്. 1180 കോടിയുടെ അധിക ചെലവും 11,000 കോടിയുടെ കടബാധ്യതയുമുണ്ട്. പവർ എക്‌സേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ തുക മുൻകൂറായി നൽകണമെന്ന വ്യവസ്ഥ കടുത്ത സമ്മർദമുണ്ടാക്കുകയാണ്.
വാട്ടർ അതോറിട്ടിയുൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക പലിശ സഹിതം 3347 കോടിയാണ്. വാട്ടർ അതോറിട്ടിയുടെ മാത്രം കുടിശ്ശിക 2479 കോടിയാണ്. ഇത് പ്രതിമാസം അടക്കാത്തതിനാൽ 37 കോടി വച്ച് വർധിക്കുകയാണ്.ഹ,ഡിസംബർ വരെ വൺ ടൈം സെറ്റിൽമെന്റിന് അവസരം നൽകി.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ വരെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് നോട്ടീസയക്കാനും തീരെ വഴങ്ങാത്തവരെ കണക്ഷൻ റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുന്നതെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന വിശദീകരണം.