കൊലക്കേസില്‍ ദുബായില്‍ 18 വര്‍ഷമായി തടവിലായിരുന്ന അഞ്ച് ഇന്ത്യക്കാര്‍ നാട്ടിലെത്തി

For full experience, Download our mobile application:
Get it on Google Play

ദുബായ് : കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ദുബായില്‍ തടവിലായിരുന്ന അഞ്ച് ഇന്ത്യക്കാര്‍ക്ക് 18 വര്‍ഷത്തിന് ശേഷം മോചനം. 25 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട തെലങ്കാന സ്വദേശികള്‍ക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബം നഷ്ടപരിഹാരം സ്വീകരിച്ച് പിന്നീട് മാപ്പ് നല്‍കിയിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ദുബായ് ഭരണാധികാരിയുടെ ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ അഞ്ച് പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. തെലങ്കാനയിലെ രാജന്ന സിര്‍സില്ല ജില്ലയില്‍ നിന്നുള്ള ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മണ്‍, ശിവരാത്രി ഹന്‍മന്തു എന്നിവരാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ചേര്‍ന്നത്. 2005 ല്‍ നേപ്പാളി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. ദുബായില്‍ നിര്‍മാണ തൊഴിലാളികളായിരുന്നു ഇവര്‍. വിചാരണ കോടതി പ്രതികള്‍ക്ക് പത്തുവര്‍ഷം തടവായിരുന്നു വിധിച്ചിരുന്നത്. അപ്പീല്‍ ഹര്‍ജിയില്‍ മേല്‍ക്കോടതിയാണ് ശിക്ഷ 25 വര്‍ഷമാക്കി വര്‍ധിപ്പിച്ചത്.

വിവിധ സാമൂഹിക സംഘടനകള്‍ ഇവരുടെ മോചനത്തിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. ബി ആര്‍ എസ് നേതാവ് കെ ടി രാമറാവുവിന്റെ നേതൃത്വത്തില്‍ വിവിധ നയതന്ത്ര മാര്‍ഗങ്ങളിലൂടെയും മോചനശ്രമങ്ങള്‍ നടത്തി. 2011 ല്‍ രാമറാവു നേപ്പാളില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തിരുന്നു.
ഇരയുടെ കുടുംബം പ്രതികള്‍ക്ക് മാപ്പ് നല്‍കിയ വിവരം ദുബായ് കോടതിയെ രേഖാമൂലം അറിയിച്ചു. എന്നാല്‍ ശിക്ഷയില്‍ ഇളവുതേടി പ്രതികള്‍ നല്‍കിയ അപേക്ഷ തള്ളുകയാണുണ്ടായത്. ഇതോടെ മോചന ശ്രമങ്ങള്‍ പിന്നെയും നീണ്ടുപോയി. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ രാമറാവു ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാനുള്ള അനുവാദം വാങ്ങി.
ഇരയുടെ കുടുംബം മാപ്പ് നല്‍കിയത് ഉള്‍പ്പെടെയുള്ള കേസ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി രാമറാവു ഷെയ്ഖ് മുഹമ്മദിന് നിവേദനം നല്‍കി. ഏതാനും മാസത്തെ കാത്തിരിപ്പിന് ശേഷമാണ് അഞ്ച് പേരുടെയും അപേക്ഷ അംഗീകരിച്ച് മോചനം സാധ്യമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജെഎന്‍യു പ്രഫസര്‍ക്കെതിരെ 10 വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമ പരാതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10...

സജീവമായി പ്രവർത്തിക്കാത്ത ആറ് രാഷ്ട്രീയ പാർട്ടികൾക്ക് 2022-23 ൽ സംഭാവനയായി ലഭിച്ചത് 1,500...

0
അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റർ ചെയ്തതും സജീവമായി പ്രവർത്തിക്കാത്തതുമായ ആറ്...

എസ്ഐആർ മൂന്നാം ഘട്ടം നടക്കുന്ന 17 സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 57.57 ലക്ഷം...

0
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ മൂന്നാം ഘട്ടം നടക്കുന്ന 17...

ജെൻസി സംവാദത്തിൽ ചോദ്യങ്ങളുമായി രാഹുൽ , കടുപ്പിച്ച് സിജെപിയും

0
ന്യൂഡൽഹി : ജെൻസികളോടടുക്കുന്നതിൻറെ ഭാഗമായി ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ്...