Tuesday, May 14, 2024 9:58 pm

അംഗീകൃത സ്കൂളുകളിലേക്ക് മാറാൻ ടിസി വേണ്ട ; സർക്കാർ ഉത്തരവ് ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് അംഗീകൃത സർക്കാർ സ്കൂളുകളിലേക്ക് ടിസി ഇല്ലാതെ മാറാനുള്ള സർക്കാർ ഉത്തരവിറക്കി. അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃത ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഹരിക്കാനാണ് സർക്കാർ നീക്കം. ഇത്തരം കുട്ടികൾക്ക് പഠനം തുടരാൻ സാധ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ഉത്തരവിറക്കിയത്.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം, തുടർപഠനത്തിന് അംഗീകാരം ലഭിച്ച സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസുകളിൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടാം. 9, 10 ക്ലാസുകളിലെ പ്രവേശനം പ്രായത്തിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഈ അധ്യയന വർഷത്തെ പ്രവേശനമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര കെ ദിവാകരൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

0
കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ...

നവവധുവിനെ മര്‍ദിച്ചെന്ന കേസ് ; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

0
കോഴിക്കോട് : പന്തീരങ്കാവ് നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ്...

പെരിങ്ങര പി എം വി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ...

0
തിരുവല്ല: പെരിങ്ങര പി എം വി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ...

കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു

0
മല്ലപ്പള്ളി: കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു. വയനാട്...