റാന്നി : മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയിൽ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയും മണ്ണാറക്കുളഞ്ഞി- ഇലവുങ്കൽ ശബരിമല പാതയും സംഗമിക്കുന്ന ഭാഗമാണിത്. റാന്നി ഭാഗത്തേക്ക് പോകുന്ന ബസ് നിറുത്തുന്ന ഭാഗത്ത് മാത്രമാണ് ഒരു വെയിറ്റിംഗ് ഷെഡുള്ളത്. പത്തനംതിട്ട ഭാഗത്തേക്കും വടശേരിക്കര ഭാഗത്തേക്കും പോകുന്ന ബസുകൾ നിറുത്തുന്ന സ്ഥലങ്ങളിലാണ് വെയിറ്റിഗ് ഷെഡ് ഇല്ലാത്തത്. വേനൽ കടുത്തതോടെ അൽപ്പംപോലും തണലില്ലാത്ത ഈ ഭാഗത്ത് അടിയന്തരമായി വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നന്നേ തിരക്കുള്ളതും അപകട മേഖലയുമായ ഇവിടെ ബസ് വരുമ്പോൾ എതിർ വശങ്ങളിലേക്കുള്ള വെയിറ്റിംഗ് ഷെഡിൽ നിന്ന് റോഡ് മുറിച്ചു കടക്കുക എന്നത് പ്രായോഗികമല്ല. സ്ഥിരം അപകട മേഖലയാണിവിടം. ഇൗ റോഡിൽ കെ.എസ്.ടി.പിയും എം.എൽ.എ മാരും എം.പി യും മറ്റ് സ്ഥലങ്ങളിൽ വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.