ഗൾഫിലെ ആദ്യ വായുശുദ്ധീകരണകേന്ദ്രം അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : വായു ശുദ്ധീകരണത്തിനുള്ള ഗൾഫിലെ ആദ്യ കേന്ദ്രം അബുദാബിയിൽ തുറന്നു. ഹുദൈരിയാത്ത് ദ്വീപിലാണ് ‘സ്‌മോഗ് ഫ്രീ ടവർ’ തുറന്നത്. മണിക്കൂറിൽ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കുന്ന വിധത്തിലാണ് ടവറിന്റെ പ്രവർത്തനം. അബുദാബിയിൽ കൂടുതലിടങ്ങളിൽ ടവർ സ്ഥാപിക്കുമെന്ന് പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതർ വ്യക്തമാക്കി. മോഡോൺ പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് പദ്ധതി. അബുദാബിയിലെ വായുഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് പരിസ്ഥിതി ഏജൻസി വൈസ് ചെയർമാൻ മുഹമ്മദ് അഹമ്മദ് അൽ ബൊവാർദി പറഞ്ഞു.

കൂടുതൽ ആളുകളെത്തുന്ന സ്ഥലമായതിനാലാണ് ഹുദൈരിയാത്ത് ദ്വീപിൽ ആദ്യടവർ സ്ഥാപിച്ചത്. വായു മലിനീകരണത്തെക്കുറിച്ച് ആകുലപ്പെടാതെ ആളുകൾക്ക് പുറത്തേക്കിറങ്ങാനും കൂടുതൽസമയം പ്രദേശത്ത് ചെലവഴിക്കാനുമാകുമെന്ന് പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ശൈഖ അൽ ദഹേരി പറഞ്ഞു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...