ഒസ്ലോ : സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മരിയ റേസ, ദിമിത്രി മുറാതോവ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ‘ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ശാശ്വത അടിത്തറയായ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്’ ആദരവാണ് പുരസ്‌കാരമെന്ന് ഓസ്ലോയിലെ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചു.
2020-ല്‍ ലോകത്തിന്റെ വിശപ്പും ഭക്ഷ്യ അരക്ഷിതാവസ്ഥയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദരവര്‍പ്പിച്ച് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കിയത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതിന് 2012ല്‍ സ്ഥാപിച്ച റാപഌ എന്ന ഡിജിറ്റല്‍ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് മരിയ. റഷ്യന്‍ സ്വദേശിയാണ് ദിമിത്രി മുറാതോവ്. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് ദിമിത്രി നടത്തിയത്.