തൊടുപുഴ : കേരള കോണ്‍ഗ്രസ് എം സാംസ്ക്കാരിക വേദി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 12 നു ലഹരി വിരുദ്ധ പ്രചാരണ വാഹന ജാഥ നടത്തും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ണപ്പുറത്തു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്‍ .ബാബു പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ക്കാരികവേദി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടില്‍ റാലി നയിക്കും.
കോടിക്കുളം,കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ റാലി എത്തും. വൈകുന്നേരം ഉടുമ്പന്നൂരില്‍ നടക്കുന്ന സമാപന യോഗത്തില്‍ കരിമണ്ണൂര്‍ എസ് .എച്ച് .ഓ .സുമേഷ് സുധാകരന്‍ പ്രസംഗിക്കും. വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡിജോ ദാസ് ആശംസകള്‍ നേരും. ജോജോ അറയ്ക്കക്കണ്ടം,ജോര്‍ജ് പാലക്കാട്ടു ,സന്തോഷ് ആലിലക്കുഴി ,ജോര്‍ജ് അറയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും .
വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ,പ്രൊഫ .കെ .ഐ ആന്റണി ,അഗസ്റ്റിന്‍ വട്ടക്കുന്നേന്‍ ,റെജി കുന്നംകോട്ടു ,ജയകൃഷ്ണന്‍ പുതിയേടത്ത് ,സാന്‍സാന്‍ അക്കക്കാട്ടു,അപ്പച്ചന്‍ , ഓലിക്കരോട്ട്,ബെന്നി പ്ളാക്കൂട്ടം ,മാത്യു വാരികാട്ട് ,ജോസ് കവിയില്‍ ,അഡ്വ .മധു നമ്ബൂതിരി ,അഡ്വ .ബിനു തോട്ടുങ്കല്‍ ,പി .ജി .ജോയി ,റോയിസണ്‍ കുഴിഞ്ഞാലില്‍ ,ജെഫിന്‍ കൊടുവേലി ,ഡെന്‍സില്‍ വെട്ടിക്കുഴിച്ചലില്‍ ,ജിജി വാളിയംപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും .