കൊല്ലത്ത് എംഡിഎംഎയും ലഹരി ഗുളികകളുമായി ഏഴ് യുവാക്കള്‍ എക്സൈസിന്‍റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് എംഡിഎംഎയും ലഹരി ഗുളികകളുമായി ഏഴ് യുവാക്കള്‍ എക്സൈസിന്‍റെ പിടിയിലായി. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയടക്കമാണ് അറസ്റ്റിലായത്. ഇവരുടെ കെണിയില്‍ നിരവധി വിദ്യാര്‍ഥിനികളും വീണിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി എക്സൈസ് കൊല്ലം നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ നടത്തിയ റെയിഡിലാണ് ഏഴുപേര്‍ പിടിയിലായത്.

ഉളിയക്കോവില്‍ സ്വദേശി നന്ദു, കരിക്കോട് സ്വദേശി അനന്തു, മയ്യനാട് സ്വദേശി വിവേക്, ആശ്രാമം സ്വദേശികളായ ദീപു, വിഷ്ണു, ചന്ദനത്തോപ്പ് സ്വദേശി അഖില്‍, കൊട്ടാരക്കര സ്വദേശി റമീസ് എന്നിവരാണ് അറസ്റ്റിലായത്. വിവേകില്‍ നിന്നും പത്ത് ലഹരിഗുളികളും ദീപു, വിഷ്ണു, അഖില്‍ എന്നിവരില്‍ നിന്നായി രണ്ടര ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

ദീപു നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു കേസില്‍ ഇയാളെ എക്സൈസ് സംഘം പിടികൂടുന്നതിനിടയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. കൈക്കും കാലിനും പരിക്കുകളോടെയാണ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കെണിയില്‍ നിരവധി വിദ്യാര്‍ഥിനികള്‍ വീണിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എക്സൈസ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ വി റോബര്‍ട്ട് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...

കലഞ്ഞൂര്‍ വാഹനാപകടം : പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ഇന്ന് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി...

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...