വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായതിന് പിന്നാലെ കാര്‍ ഇടിപ്പിച്ച്‌ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

നോയിഡ : യുപിയിലെ നോയിഡയില്‍ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായതിന് പിന്നാലെ കാര്‍ ഇടിപ്പിച്ച്‌ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി.ഇരു വിഭാഗങ്ങള്‍ സഞ്ചരിച്ച കാറുകള്‍ തമ്മില്‍ ഉരസിയതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുപിയിലെ ഗാല്‍ ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ അര്‍ധരാത്രി നോയിഡ ബീറ്റ 2 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ 5 വിദ്യാര്‍ത്ഥികള്‍ താമസ സ്ഥലത്തേയ്ക്ക് കാറില്‍ മടങ്ങവേയാണ് അപകടം ഉണ്ടായത്.

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി ഉരസിയതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് രണ്ടാമത്തെ കാറില്‍ എത്തിയ സംഘം അമിത വേഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ ഇടിച്ചു കയറുകയായിരുന്നു. ഇരുപത്തിമൂന്നുകാരന്‍ ആയുഷ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന നാല് സുഹൃത്തുക്കള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. സുഹൃത്തുക്കളായ അഞ്ച് വിദ്യാര്‍ത്ഥികളും ഒരുമിച്ച്‌ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കാര്‍ ഓടിച്ചയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച കാര്‍ പോലീസ് പിടികൂടിയിരുന്നു. അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...