Saturday, May 11, 2024 8:53 am

പശ്ചിമ ബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. കുനാല്‍ ഘോഷ്‌സ അപരൂപ പോദ്ദാര്‍ എന്നിവരാണ് അഭിഷേക് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. 2036 ല്‍ അഭിഷേക് ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞിരുന്നത്. ഇക്കാര്യം കുനാല്‍ ഘോഷ് ട്വിറ്ററില്‍ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അപരൂപ പോദ്ദറും സമാന പരാമര്‍ശവുമായി രംഗത്തെത്തിയത്. 2024 ല്‍ മമത ബാനര്‍ജി പ്രധാനമന്ത്രിയാകുമെന്നും 2024ല്‍ അഭിഷേക് ബാനര്‍ജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്നും ആണ് അപരൂപ പൊദ്ദാര്‍ ട്വീറ്റ് ചെയ്തതത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ അപരൂപ പോദ്ദാര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

2024 ല്‍ ആര്‍ എസ് എസ് തിരഞ്ഞെടുത്ത രാഷ്ട്രപതിയ്ക്ക് മുന്‍പാകെ മമത ബാനര്‍ജി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അഭിഷേക് ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയാകും എന്നായിരുന്നു അപരൂപ പോദ്ദാര്‍ ട്വീറ്റ് ചെയ്തത്. നേരത്തെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം തവണയും വിജയിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് 2036 ല്‍ അഭിഷേക് ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞത്. ‘തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു സൈനികനെന്ന നിലയില്‍, 2036 വരെ മമതാ ബാനര്‍ജി ബംഗാളില്‍ മുഖ്യമന്ത്രിയായിരിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയും. 2036 ല്‍, അഭിഷേക് ബാനര്‍ജി മുഖ്യമന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഒരു സംരക്ഷകയായി അവര്‍ പങ്കെടുക്കും, കുനാല്‍ ഘോഷ് ട്വീറ്റ് ചെയ്തു.

വൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ
ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് മമത ബാനര്‍ജി ഇന്ത്യയില്‍ ഒരു മാതൃക സൃഷ്ടിക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു. പശ്ചിമ ബംഗാളില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് സി പി ഐ എമ്മിന്റെ ജ്യോതി ബസുവായിരുന്നു. അദ്ദേഹം 23 വര്‍ഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1977 ജൂണ്‍ 21 മുതല്‍ 2000 നവംബര്‍ 5 വരെയായിരുന്നു ഇത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത് മുന്‍ സിക്കിം മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗാണ്. അദ്ദേഹം 1994 ഡിസംബര്‍ 12 മുതല്‍ 2019 മെയ് 26 വരെ 24 വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. 2011 ല്‍ മൂന്ന് പതിറ്റാണ്ട് നീണ്ട കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചാണ് മമത ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രണയപ്പകയില്‍ പ്രതി ശ്യാം വിഷ്ണുപ്രിയയെ വകവരുത്താൻ യുട്യൂബ് നോക്കി ആയുധം നിര്‍മിച്ചു

0
തലശ്ശേരി: പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ...

‘എക്സ്’ വഴിയും ഇനി കാശുണ്ടാക്കാം ; മോണിറ്റൈസേഷനും എഐ ഓഡിയൻസ് സംവിധാനവും വരുന്നു

0
ന്യൂ ഡൽഹി: സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാമെന്ന്...

ആശ്രിത നിയമനത്തിന് പരിഗണിക്കാൻ 13 വയസ്സ് തികയണമെന്ന നിർദേശത്തെ എതിർത്ത് സർവ്വീസ് സംഘടനകൾ

0
തിരുവനന്തപുരം: ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ...

തെക്ക് കിഴക്കൻ ഏഷ്യയുടെ തലസ്ഥാനമായി ഭാരതത്തെ വളർത്തുകയാണ് ലക്ഷ്യം ; പ്രധാനമന്ത്രി

0
ഡൽഹി: തെക്ക് കിഴക്കൻ ഏഷ്യയുടെ തലസ്ഥാനമായി ഇന്ത്യയെ വളർത്തുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി...