പ്രണയപ്പകയില്‍ പ്രതി ശ്യാം വിഷ്ണുപ്രിയയെ വകവരുത്താൻ യുട്യൂബ് നോക്കി ആയുധം നിര്‍മിച്ചു

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി: പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ എ. ശ്യാംജിത്തിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ഹീനമായാണെന്നും കൊല്ലപ്പെട്ടശേഷവും ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും പ്രോസിക്യൂഷന്‍ വാദിച്ചു. ഇരയോടുള്ള അടങ്ങാത്ത പകയാണ് ഇങ്ങനെ ചെയ്യാന്‍ കാരണം. ഇത്തരം കേസുകളില്‍ പ്രതിക്ക് വധശിക്ഷ നല്‍കുന്നതിനെക്കുറിച്ച് നേരത്തേയുള്ള സുപ്രീം കോടതി ഉത്തരവുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ ഹാജരാക്കി. ദൃക്സാക്ഷികളില്ലെങ്കിലും മൃഗീയമായ കൊലപാതകമാണെങ്കില്‍ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ നല്‍കാം.

കൊലപാതകം നടത്തി വള്ള്യായില്‍നിന്ന് മാനന്തേരിയില്‍ തിരിച്ചുപോയ പ്രതി അച്ഛന്റെ ഹോട്ടലില്‍നിന്ന് ചോറ് വിളമ്പിക്കൊടുത്തു. ഇത് സാധാരണ മനുഷ്യന് ചെയ്യാന്‍ കഴിയുന്നതല്ല. പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയാലും മാനസിക പരിവര്‍ത്തനമുണ്ടാകില്ല. പ്രതിക്ക് വധശിക്ഷ നല്‍കിയില്ലെങ്കില്‍ സമൂഹം നിയമവ്യവസ്ഥിതിയെ സംശയത്തോടെ നോക്കിക്കാണും. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജീവപര്യന്തം തടവ് ലഭിച്ചാല്‍ 14 വര്‍ഷം കഴിഞ്ഞാല്‍ പുറത്തുവരാമെന്ന് പ്രതി പറഞ്ഞതും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...