ഷിംലയില്‍ സൈനികവാഹനത്തിനു മുകളിലേക്ക് പാറക്കല്ല്‌ പതിച്ച്‌ അപകടം ; മലയാളി ജവാൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

രാമനാട്ടുകര: സൈനികവാഹനത്തിനു മുകളിലേക്ക് കല്ലുപതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ ജയരാജന്റെ മകൻ പി. ആദർശാണ്‌ (26) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹിമാചൽപ്രദേശിലെ ഷിംലയിലാണ് അപകടമുണ്ടായത്. ആദർശ് സഞ്ചരിച്ച വാഹനത്തിനുമുകളിലേക്ക് മലമുകളിൽനിന്ന് കല്ലുവീഴുകയായിരുന്നു. റെജിമെൻറിലെ ജാക്രി ട്രാൻസിസ്റ്റ് ക്യാമ്പിൽനിന്ന് ജോലിസ്ഥലത്തേക്കു പോകുമ്പോൾ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്നാണ്‌ പാറക്കഷണങ്ങൾ വാഹനത്തിനു മുകളിലേക്ക് വീണത്‌.

കരസേന 426 ഇൻഡിപെൻഡന്റ് എൻജിനിയറിങ് കമ്പനിയിൽ സൈനികനായിരുന്ന ആദർശ് ഏഴുവർഷമായി സർവീസിലുണ്ട്. ഫാറൂഖ് കോളേജ് ചേമ്പീട്ടിൽ സുരേഷിന്റെ മകൾ ആദിത്യയാണ് ഭാര്യ. നവംബർ ഒമ്പതിന് വിവാഹം കഴിഞ്ഞതിനുശേഷമായിരുന്നു വീണ്ടും ജോലിയിൽ പ്രവേശിച്ചത്. സൈന്യത്തിന്റെ നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ണൂർ മിലിട്ടറി ക്യാമ്പിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...