തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ ഇടതു മുന്നണി മൂന്നക്കം കടക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ ഇടതു മുന്നണി മൂന്നക്കം കടക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സഹതാപത്തെ മാത്രം ആശ്രയിച്ച്‌ മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും എല്‍.ഡി.എഫിന്റേത്. കേരളം വികസന കുതിപ്പിലാണ്. വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ ജനവികാരം അനുകൂലമാക്കും. പൊന്നാപുരംകോട്ട തകര്‍ന്ന് ദേഹത്ത് വീഴാതെ യു.ഡി.എഫ് നേതാക്കള്‍ നോക്കണമെന്നും ഇ.പി ജയരാജന്‍ പറ‍ഞ്ഞു.

എന്തുവിലകൊടുത്തും തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ തൃക്കാക്കരയില്‍ ചര്‍ച്ചയാക്കണമെന്നും മുഖ്യമന്ത്രി എല്‍.ഡി.എഫ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. മുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കളുമായി മുഖ്യമന്ത്രി ഇന്നലെ രാത്രി ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്നോടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരാണ് തൃക്കാക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്. സഹതാപതരംഗം മണ്ഡലത്തില്‍ വോട്ടായി മാറുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയുടെ നീക്കം. എന്നാല്‍, ഇതിനിടെ കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവന്നു. സഹതാപതരംഗം മണ്ഡലത്തില്‍ വിലപ്പോവില്ലെന്ന് മുതിര്‍ന്ന നേതാവ് ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു. സാമൂഹ്യ സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....