മൂന്ന് പതിറ്റാണ്ട് തരിശ് കിടന്ന ഉദയനാപുരത്തെ ചാലകം പാടശേഖരത്തുനിന്നും കൊയ്തത് നൂറുമേനി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ചപ്പോള്‍ മൂന്ന് പതിറ്റാണ്ട് തരിശ് കിടന്ന ഉദയനാപുരത്തെ ചാലകം പാടശേഖരത്ത് നിന്നും കൊയ്തത് നൂറുമേനി പൊന്‍കതിര്‍. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീതാ വര്‍ഗീസ്‌ പദ്ധതി വിശദീകരിച്ചു.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്കരന്‍, വൈസ് പ്രസിഡന്റ് റ്റി.പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് ഗോപിനാഥന്‍, ഗ്രാമപഞ്ചായത്ത് അംഗം ജിനു ബാബു, കേരള കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, ബ്ലോക്ക് പഞ്ചായത്ത് എഡിഎ ശോഭ, കൃഷി ഓഫീസര്‍ നീതു രാജശേഖരന്‍ പൊതുപ്രവര്‍ത്തകരായ വി.മോഹന്‍കുമാര്‍, പി.ഡി സാബു എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷനില്‍ നിന്നും ആവേശമുള്‍കൊണ്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ‘പൊന്‍ കതിര്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചാലകം പാടശേഖരത്തിലെ 90 ഏക്കറില്‍ പൊന്ന് വിളയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ച്‌ തരിശ് പാടം കൃഷി യോഗ്യമാക്കി. തോട് ആഴം കൂട്ടി ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജിനു ബാബുവിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പ്, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ഉദയനാപുരം പാടശേഖര സമിതി എന്നിവ നടത്തിയ കൂട്ടായ പ്രവര്‍ത്തനം ഫലവത്തായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...