ലക്‌നോ : ഉത്തര്‍പ്രദേശിലെ നോയിഡയിലെ പെന്‍ നിര്‍മാണ കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ 27 കാരനാണ് മരിച്ചത്. സെക്ടര്‍ 63ല്‍ സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തം രാവിലെ ഏഴ് മണിയോടെ നിയന്ത്രണവിധേയമായതായി പോലീസ് പറഞ്ഞു.
കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ബഹ്‌റൈച്ച് ജില്ലക്കാരനായ സന്ദീപ് കുമാറാണ് പൊള്ളലേറ്റ് മരിച്ചത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും തുടരന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.